National

ദേശീയ പാർട്ടി പദവി: ആഘോഷിക്കാൻ ആം ആദ്മി പാർട്ടി

ദേശീയ പാർട്ടി പദവി ലഭിച്ചത് ആഘോഷിക്കാൻ തീരുമാനമെടുത്ത് ആം ആദ്മി പാർട്ടി. ഇന്ന് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ഇഡിയുടെയും സിബിഐയുടെയും അന്വേഷങ്ങൾക്കിടയിൽ മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കൾ ജയിലിൽ തുടരേണ്ടി വരുന്നതിനിടെ സാഹചര്യമാണ് ആം ആദ്മി പാർട്ടിക്ക് ഉള്ളത്. കടുത്ത പ്രതിരോധത്തിലൂടെ നീങ്ങുന്ന ആം ആദ്മി പാർട്ടിക്ക് മറ്റ് പ്രതിസ്ന്ധികളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതിനുള്ള മാർഗമാണ് ദേശീയ പാർട്ടി അംഗീകാരം. Aam Aadmi Party to celebrate National Party Status

ഇന്ന് രാജ്യവ്യാപകമായി ആം ആദ്മിയുടെ ഭാഗത്ത് നിന്നും എല്ലാ സംസ്ഥാനങ്ങളിലും ആഘോഷ പ്രകടനങ്ങൾ നടക്കും. ഡൽഹിയിൽ നടക്കുന്ന ആഘോഷത്തിൽ അരവിന്ദ് കെജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധ ചെയ്യും. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത് കൂടുതൽ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കുന്നതിനുള്ള വഴിയായി നേതൃത്വം വിലയിരുത്തുന്നു. കൂടാതെ, രാജസ്ഥാനിലെയും ഛത്തീസ്‌ഗഢിലെയും തെരഞ്ഞെടുപ്പുകളിൽ ശക്തമായ സ്വാധീനം ചെലുത്താൻ ആം ആദ്മി പാർട്ടിക്ക് ലക്ഷ്യമുണ്ട്. ഇതിലേക്കുള്ള പ്രചാരണ പരിപാടികൾക്കായി യോഗങ്ങൾ ചേരുന്നതിനിടെയാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പദവി എന്ന ഇരട്ടി മധുരം ലഭിക്കുന്നത്.