ചെന്നൈയിലെ തിരക്കേറിയ തെരുവുകളിൽ ഭിക്ഷയാചിക്കുന്ന ഒരു എണ്പത്തിയൊന്നുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മുഹമ്മദ് ആഷിക് എന്ന യുവ കണ്ടെന്റ് ക്രിയേറ്റർ ആണ് വീഡിയോ ആളുകളിലേക്ക് എത്തിച്ചത്. മെർലിൻ എന്ന പ്രായമായ സ്ത്രീ യാചകയുമായുള്ള അദ്ദേഹത്തിന്റെ കണ്ടുമുട്ടൽ ഏറെ ഹൃദയസ്പര്ശിയായിരുന്നു. (81 year old english teacher found begging chennai streets)
മ്യാൻമറിൽ നിന്നുള്ള 81-കാരിയായ മെർലിൻ ഇംഗ്ലീഷ് അധ്യാപകയായിരുന്നു. എന്നാൽ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ചെന്നൈയിലേക്ക് താമസം മാറിയ മെർലിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അവളെ തനിച്ചാക്കി അവളുടെ കുടുംബാംഗങ്ങളെല്ലാം അന്തരിച്ചു.
മെർലിനൊപ്പമുള്ള ആഷിക്കിന്റെ സാധാരണ സംഭാഷണം ഹൃദയസ്പർശിയായ ഒരു ജീവിതമാണ് തുറന്നുകാട്ടിയത്. ബർമ്മയിലെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ച മെർലിൻ താൻ ഒരു അധ്യാപികയായിരുന്നുവെന്നും കുട്ടികൾക്കായി ഇംഗ്ലീഷിനും ഗണിതത്തിനും ട്യൂഷൻ ക്ലാസുകൾ എടുക്കാറുണ്ടായിരുന്നു എന്നും പറഞ്ഞു. ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തെരുവിൽ ഭിക്ഷയെടുക്കുകയാണ്.
മെർലിനെ വൃദ്ധസദനത്തിലേക്ക് മാറാൻ ആഷിക്ക് സഹായിക്കുകയും കൂടാതെ അവൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടും ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ ഇംഗ്ലീഷ് വീഡിയോകൾ നിർമ്മിക്കാൻ അവരോട് ഒരു ആശയവും നിർദ്ദേശിച്ചു. ഓരോ വീഡിയോയ്ക്കും ആഷിക് അവർക്ക് പണം നൽകും.