ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി.
Related News
മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ചുപേർ വെടിയേറ്റ് മരിച്ചു
മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് മെയ്തികൾ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ, കാങ്പോക്പി ജില്ലകളിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മണിപ്പൂരിൽ കേന്ദ്രം സുരക്ഷ ശക്തമാക്കി. മൊറെ ഉൾപ്പടെ സംഘർഷ മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. ഇതിനിടെ മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയിൽ രണ്ട് പൊലീസ് കമാൻഡോകളെ ആൾക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. […]
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റു
47ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ ഇന്ന് ചുമതലയേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മഹാരാഷ്ട്ര നാഗ്പൂര് സ്വദേശിയായ എസ് എ ബോബ്ഡെ നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്നു. 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. ആറ് വർഷത്തിനിപ്പുറം ബോബ്ഡെ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുകയാണ്. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽരാഷ്ട്രപതി രാംനാഥ് […]
‘വെറുപ്പിനുള്ള ബിജെപിയുടെ പാരിതോഷികം’; ബിധുരിയുടെ പുതിയ ചുമതലയിൽ പ്രതിപക്ഷം
ലോക്സഭയിൽ വർഗീയ പരാമർശം നടത്തിയ ബിജെപി അംഗം രമേഷ് ബിധുരിക്ക് പുതിയ ചുമതല നൽകിയതിനെ വിമർശിച്ച് പ്രതിപക്ഷം. വെറുപ്പിനുള്ള പാരിതോഷികമാണ് ബിധുരിക്ക് ലഭിച്ചതെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ബിധുരിക്ക് നൽകാൻ ബിജെപി തീരുമാനിച്ചിരുന്നു. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ വർഗീയ പരാമർശത്തിൽ ബിധുരി മാപ്പ് പറയണമെന്നും അംഗത്തിനെതിരെ നടപടിയെടുക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. പ്രസ്താവന വിവാദമായതിനെ തുടർന്ന് ബിധുരിക്ക് പാർട്ടി […]