National

‘കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും, 200% ഉറപ്പ്’; ഡി.കെ ശിവകുമാർ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് ഭരണം 200% ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ബിജെപി നേതാക്കൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കോൺഗ്രസ് ബാധ്യസ്ഥരാണെന്ന് മുസ്ലീങ്ങൾക്ക് 4% സംവരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഡികെ ശിവകുമാർ പറഞ്ഞു. തനിക്കെതിരെ തെറ്റായ അഴിമതി ആരോപണങ്ങൾ ബിജെപി നേതാക്കൾ ഉന്നയിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അപേക്ഷകൾ നിരസിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസ് റിട്ടേണിംഗ് ഓഫീസർമാരെ വിളിച്ച് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു.