പശ്ചിമ ബംഗാളിലെ ഹൗറയിൽ വൻ തീപിടുത്തം. ലഡ്ലോ ബസാറിലുണ്ടായ തീപിടുത്തത്തിൽ നൂറോളം കടകൾ കത്തിനശിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. 10 അഗ്നിശമനാ യൂണിറ്റുകളെത്തി 4 മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പെരുന്നാളിനോടനുബന്ധിച്ച് സ്റ്റോക്ക് കൂടുതലായിരുന്നതിനാൽ നഷ്ടം ലക്ഷങ്ങൾ വരുമെന്നാണ് കണക്കുകൂട്ടൽ.
Related News
തെരഞ്ഞടുപ്പ് കമ്മീഷന് അധികാരങ്ങള് തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങള് തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി. പെരുമാറ്റ ചട്ട ലംഘനത്തില് യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ച പശ്ചാതലത്തിലാണ് കോടതി സംതൃപ്തി രേഖപ്പെടുത്തിയത്. പ്രചാരണ വിലക്ക് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല. മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്ന നേതാക്കള്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില് തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടതി ഇന്നലെ വിമര്ശിച്ചിരുന്നു. കടുത്ത നടപടിക്ക് അധികാരമില്ലെന്ന് കമ്മീഷന് ഇന്നലെ ഈ വിമര്ശനത്തിന് മറുപടി നല്കി. […]
നിരപരാധികള് ജയിലിലടക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല; യു.എ.പി.എ ഭേദഗതിയെ എതിര്ത്ത് അബ്ദുല് വഹാബ്
ദേശീയ സുരക്ഷയുടെ കാര്യത്തില് ഒരു വിട്ടുവീഴ്ചയും ഇല്ലെങ്കിലും നിരപരാധികള് ജയിലിലടക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് അബ്ദുല് വഹാബ് എം.പി രാജ്യസഭയില് പറഞ്ഞു. ഭരണഘടന ഉറപ്പ് നല്കുന്ന പൌരാവകാശം യു.എ.പി.എ ഭേദഗതി ലംഘിക്കുന്നുണ്ടെന്നും ബില്ലിനെ എതിര്ത്ത് വഹാബ് പറഞ്ഞു. യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147 പേര് ബില്ലിനെ അനുകൂലിച്ചപ്പോള് 42 പേര് എതിര്ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന് എന്.ഐ.എയ്ക്ക് അധികാരം നല്കുന്നതാണ് ബില്. ഇത്തരത്തില് ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള് സര്ക്കാരിനു കണ്ടുകെട്ടാനും ബില്ലില് വ്യവസ്ഥയുണ്ട്.
ബാലസ്റ്റിക് മിസൈൽ പൃഥ്വി-2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലസ്റ്റിക് മിസൈലായ പൃഥ്വി-2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഒഡീഷ തീരത്തെ ബലാസോറിൽ നിന്ന് ഇന്നലെ രാത്രിയാണ് മിസൈൽ പരീക്ഷണം നടത്തിയത്.ആണവ പോർമുന വഹിക്കാൻ ശേഷയുള്ള ഭൂതല മിസൈലായ പൃഥ്വിയുടെ പരീക്ഷണത്തിലൂടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് തീരുമാനിച്ച ലക്ഷ്യങ്ങളിൽ ഒന്നാണ്. 500 മുതൽ 1,000 കിലോ ഗ്രാം വരെ ആയുധം വഹിക്കാൻ കഴിവുള്ള പൃഥ്വി 2ന് ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിനുകളാണ് ഉള്ളത്. 2003 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ […]