National

ഹർ ഘർ ജലിലൂടെ പത്ത് കോടി വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്തു; പ്രധാനമന്ത്രി

പത്ത് കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർ ഘർ ജൽ ഉത്സവ് എന്ന പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് ഗോവയിൽ നടന്ന വിർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മൂന്ന് വർഷത്തിനകം തന്നെ ഏഴ് കോടി വീടുകളിലേക്ക് കുടിവെള്ളത്തിനായി പൈപ് കണ‍ക്ഷൻ നൽകി എന്നത് സാധാരണ നേട്ടമല്ല. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ് കണ‍ക്ഷൻ ഉണ്ടായിരുന്നത് മൂന്ന് കോടി വീടുകളിൽ മാത്രമായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

‘സ്വച്ഛ് ഭാരത് അഭിയാൻ’, ക്ലീൻ ഇന്ത്യ മൂവ്‌മെന്റ് വലിയ നേട്ടം കൈവരിച്ചു . കുറച്ച് വർഷങ്ങൾക്ക് മുമ്പ് എല്ലാ നാട്ടുകാരുടെയും പരിശ്രമത്താൽ, രാജ്യം തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങളെ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമാക്കാൻ നമ്മൾ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സുപ്രധാനമായ നാഴികക്കല്ലുകളും രാജ്യം കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങൾ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.