തമിഴ്നാട് രാമേശ്വരത്ത് മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തി. സമീപത്തെ ചെമ്മീന്‍ ഫാക്ടറയിലെ തൊഴിലാളികളാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഫാക്ടറിയിലെ തൊഴിലാളികളെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
Related News
രണ്ട് പെൺകുട്ടികളെ ബൈക്കിലിരുത്തി യുവാവിന്റെ ബൈക്ക് സ്റ്റണ്ട്; ഒടുവിൽ അറസ്റ്റ്
മുംബൈയിൽ യുവാവിന്റെ അതിസാഹസിക ബൈക്ക് സ്റ്റണ്ട്. 24 കാരനായ യുവാവ് ഒരു പെൺകുട്ടിയെ മുന്നിലും മറ്റൊരു പെൺകുട്ടിയെ പിന്നിലുമിരുത്തി അതിസാഹസികമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അൻടോപ് ഹില്ലിലും വഡാല ടിടി പൊലീസ് സ്റ്റേഷനിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിസി സെക്ഷൻ 308 പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് യുവാവിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
പുതുവര്‍ഷപ്പുലരിയിലും ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കനത്തതിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. ഡൽഹിയിൽ 21 ട്രെയിനുകൾ വൈകി.ഉത്തരേന്ത്യയിലെ റോഡ് – വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ശീത തരംഗം ഇന്ന് മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
എൻ.ഡി.ആർ.എഫിന്റെ ഒമ്പതു ടീമുകൾ സംസ്ഥാനത്ത്
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ് സ്കോപ്സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും […]