ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഉള്‍പ്പെടെ ഇളവ് നല്‍കിയേക്കും. രാജ്യത്ത്കോവിഡ് ബാധിതര്‍ 61 ലക്ഷത്തിലേക്ക് അടുത്തു. വാക്സിൻ പരീക്ഷണ വിവരങ്ങൾ ജനങ്ങള്‍ക്കറിയാനുള്ള ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ക്ലിനിക്കല്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി ദേശീയ ക്ലിനിക്കല്‍ രജിസ്ട്രിയും തയ്യാറാക്കിയിട്ടുണ്ട്.
ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തല്‍ കുളം, എന്റർടെയിന്‍മെന്റ് പാർക്കുകള്‍ എന്നിവക്ക് ഇളവ് നല്‍കണമോ എന്നതില്‍ ചര്‍ച്ച തുടരുകയാണ്. സ്കൂളുകളും കോളജുകളും നിലവില്‍ പ്രവർത്തിക്കുന്ന രീതിയില്‍ തന്നെ തുടർന്നേക്കും.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതർ 60, 74, 702 ആയി. 1,039 പേർ മരിച്ചതോടെ ആകെ മരണം 95,542 ആയി ഉയർന്നു. 74,893 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തർ 50,16,520 ആയി. രോഗമുക്തരുടെ എണ്ണം 40 ലക്ഷത്തിൽ നിന്ന് 50 ലക്ഷത്തിലേക്ക് 11 ദിവസം കൊണ്ടാണെത്തിയത്. രോഗമുക്തരില്‍ വീണ്ടും രോഗ ബാധയുണ്ടാകുന്നത് ഐസിഎംആര്‍ വിശദമായി പഠിക്കുന്നുണ്ട്.
വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ഓണ്‍ലൈന്‍ പോർട്ടല്‍ ആരംഭിച്ചു. അടുത്ത വർഷം ആദ്യ പാദത്തിൽ വാക്സിന് ലഭ്യമാക്കാനായേക്കുമെന്ന് പോർട്ടല്‍ ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി ഹർഷ് വര്‍ധന്‍ ആവർത്തിച്ചു.