India

ദേശീയതല പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

വിവിധ ദേശീയതല പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ്, ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ്, കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് എന്നീ പ്രവേശന പരീക്ഷകളുടെ അപേക്ഷ തീയതിയാണ് നീട്ടിവെച്ചത്.

ക്ലാറ്റ്: മേയ് 15 വരെ ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമപ്രോഗാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റി(ക്ലാറ്റ്)ന് മേയ് 15 വരെ അപേക്ഷിക്കാം.consortiumofnlus.ac.in

നെസ്റ്റ്: മേയ് 10 വരെ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) ഭുവനേശ്വര്‍; യു.എം.-ഡി.എ.ഇ. സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (സി.ഇ.ബി.എസ്.) മുംബൈ എന്നിവിടങ്ങളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റി (നെസ്റ്റ്)ന് മേയ് 10 വരെ അപേക്ഷിക്കാം. www.nestexam.in…

ജിപ്മാറ്റ്: മേയ് 31 വരെ: ജമ്മു, ബോധ്ഗയ എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.-കള്‍) നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിനുള്ള ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റി(ജിപ്മാറ്റ്)ന് മേയ് 31 വരെ അപേക്ഷിക്കാം
www.jipmat.ac.in/