രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,136 മരണവും റിപ്പോര്ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി. ഇതില് 9,86,598 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 37,80,108 പേര് രോഗമുക്തരായി. 79,722 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
Related News
സമര വേദി ഒഴിയാന് കർഷകർക്ക് അന്ത്യശാസനം; മരിക്കാനും തയ്യാറാണെന്ന് രാകേഷ് ടിക്കായത്
ഇന്ന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ഗാസിപുരിലെ സമര വേദിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകി പൊലീസ്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ച യു.പി സര്ക്കാര് നടപടിക്കെതിരെ രാകേഷ് ടിക്കായത് രംഗത്തെത്തിയിരുന്നു. കീഴടങ്ങാന് ഒരുക്കമല്ലെന്നും, സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് വെള്ളമെത്തിക്കുമെന്നും അദ്ദേഹം […]
നയപ്രഖ്യാപനം ഇന്ന്: എല്ലാ കണ്ണുകളും ഗവര്ണറിലേക്ക്
ഗവര്ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൌരത്വ നിയമത്തിനെതിരായി നയപ്രഖ്യാപനത്തിലുള്ള ഭാഗങ്ങള് ഗവര്ണര് വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഗവര്ണറെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അടക്കം നിരവധി വിവാദ വിഷയങ്ങള് ഇത്തവണത്തെ സഭാ സമ്മേളനത്തിലുണ്ടാകും. ഗവര്ണര്ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ ചേരുന്ന യു.ഡി.എഫ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് ചര്ച്ച ചെയ്യും. പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള് എല്ലാവരുടെയും കണ്ണുകള് ഗവര്ണറിലാണ്. രാവിലെ 9 മണിക്ക് ഗവര്ണര് നടത്തുന്ന […]
4 സംസ്ഥാനങ്ങളില് കനത്ത മഴ
അസം, ബിഹാർ, യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രളയവും ഇടിമിന്നലും. അസമിൽ മരണം 58 ആയി. ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ 31 പേർ കൂടി മരിച്ചു. സ്ഥിതി വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അസമിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം നൽകും. അസമിൽ 22 ജില്ലകളിലായി 16 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര അടക്കം നാല് നദികൾ കരകവിഞ്ഞൊഴുകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി സർബാനന്ദ […]