രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേര്‍ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അഞ്ച് ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് തുടര്‍ച്ചയായ ദിവസങ്ങളിലും രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 5,28,000 സാമ്പിളുകൾ രാജ്യമൊട്ടാകെ പരിശോധിച്ചു.
മഹാരാഷ്ട്രയിൽ രോഗബാധിതരെക്കാൾ കൂടുതൽ രോഗവിമുക്തരുണ്ടായ ദിനമായിരുന്നു ഇന്നലെ. 7924 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 8706 പേർ രോഗമുക്തി നേടി. 227 പേർ കൂടി സംസ്ഥാനത്തു മരിച്ചു. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 13,883. മുംബൈ മേഖലയിൽ 39 പേർ കൂടിയാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇപ്പോൾ 3,83,723 രോഗബാധിതരാണു മഹാരാഷ്ട്രയിൽ. ഇതിൽ രോഗമുക്തർ 2,21,944. ആക്റ്റിവ് കേസുകൾ 1.47 ലക്ഷം. 1,10,182 കേസുകളാണു മുംബൈയിൽ. 6132 മരണവും മുംബൈയിലാണ്.