കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 959 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,10,92,522 ആയി. 4,94,091 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ രോഗമുക്തി നേടി. 18,31,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.37 ശതമാനവും. 1,66,03,96,227 പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 വരെ കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,570 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 59,83,515 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ ആഴ്ച 21 ദശലക്ഷം കൊവിഡ് കേസുകളാണ് ലോകത്താകമാനം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയന്ന സ്ഥിരീകരണ നിരക്കാണിത്.
Related News
റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി; ട്രാക്ടര്‍ മറിഞ്ഞ് കര്ഷകന് മരിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി. പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചു. വഴിയിലുടനീളം പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഒരു കര്‍ഷകര്‍ മരിച്ചു. പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് […]
ബാബരി വിധിയില്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ലീഗ്
ബാബരി മസ്ജിദ് കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് […]
അഭിനന്ദന് വര്ധമാന് വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി
പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള് മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. മണിക്കൂറുകളോളം നീണ്ട പരിശോധനക്ക് ശേഷമാണ് ഇന്ന് അഭിനന്ദന് വര്ധമാന് വ്യോമസേന മേധാവി ഡി.എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തിയത്. പാക് കസ്റ്റഡിയുടെ വിവരങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചെന്നാണ് സൂചന. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വ്യോമസേന തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.