India National

അമിത് ഷാക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങിന്, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍

രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. അമിത് ഷായാണ് ആഭ്യന്തര വകുപ്പ് മന്ത്രി. രാജ്നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. നിര്‍മലാ സീതാരാമനാണ് ധനകാര്യ മന്ത്രി. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്. സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളധീരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത അതൃപ്തിയിലാണ്.