പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ മായാബസാറില്‍ സംഘടിപ്പിച്ചിരിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. എസ്.പി – ബി.എസ്.പി മഹാസഖ്യത്തിന്റെ സംയുക്ത റാലി അയോധ്യക്കടുത്തുള്ള ബാരാബങ്കില്‍ ഇന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
Related News
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം രണ്ട് നാള് കൂടി
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ട് നാള്. ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തില്‍ ഏറെ മുന്നിട്ടുനിന്ന ബി.ജെ.പി അവസാനവട്ട വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. താരപ്രചാരകര്‍ എത്താത്തതിലുള്ള പി.സി.സികളുടെ പ്രതിഷേധങ്ങള്‍ക്കിടെ അധ്യക്ഷ സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിനെത്തും. മഹാരാഷ്ട്രയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടെയും പ്രചാരണം. ഇരു സംസ്ഥാനങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഹരിയാനയില്‍ 75 സീറ്റുകൾ നേടുമെന്നാണ് […]
നിക്കിയും സഹിലും തമ്മിൽ വിവാഹിതരായിരുന്നു; നിക്കി യാദവ് കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്
നിക്കി യാദവ് കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്. നിക്കിയും സഹിലും തമ്മിൽ വിവാഹിതരായിരുന്നുവെന്നും കൃത്യം നടത്തിയത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെയാണെന്നും പോലീസ് വ്യക്തമാക്കി.കേസിൽ സഹിലിന്റെ പിതാവ് അടക്കം അഞ്ചുപേർ അറസ്റ്റിലായി. നിക്കി സഹിലിന്റെ ജീവിതപങ്കാളി മാത്രമല്ല ഭാര്യയാണെന്നാണ് ഡൽഹി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിട്ടുണ്ട്.ഇരുവരുടെയും വിവാഹ സർട്ടിഫിക്കറ്റും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അംഗീകരിച്ചില്ല. സഹിലിനെ മറ്റൊരു വിവാഹത്തിന് കുടുംബം […]
പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസിലാണ് പുതിയ എഫ്.ഐ.ആർ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.