നടപ്പു വര്‍ഷത്തില്‍ ഇതുവരെയായി 46.23 കോടി രൂപയാണ് ചെലവ്.
നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചെലവായത് 400 കോടിയെന്ന് സര്‍ക്കാര്‍. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ബോധിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 446.52 കോടി രൂപയാണ് മോദിയുടെ വിദേശ യാത്രക്കായി ആകെ ചെലവായത്.
2015 മുതലുള്ള വിദേശയാത്രയുടെ വിവരങ്ങളാണ് ലോക്സഭയില്‍ വെച്ചത്. 121.85 കോടി രൂപയാണ് 2015-16 കാലഘട്ടത്തിലെ ചെലവ്. ഏറ്റവും കൂടുതല്‍ രൂപ യാത്രക്കായി ചെലവായതും ഈ വര്‍ഷമാണ്. 2016-17ല്‍ 78.52 കോടി, 2017-18 വര്‍ഷത്തില്‍ 99.90 കോടി, 2018-19 100.02 കോടി രൂപയുമാണ് ചെലവ് വന്നത്.
നടപ്പു വര്‍ഷത്തില്‍ ഇതുവരെയായി 46.23 കോടി രൂപയാണ് ചെലവ്. മോദിയുടെ 59 യാത്രകളുടെ ലിസ്റ്റാണ് വിദേശകാര്യ മന്ത്രാലയം സഭയില്‍ വെച്ചത്. മാര്‍ച്ച് പതിമൂന്നിനാണ് മോദിയുടെ അടുത്ത വിദേശ യാത്ര. ബെല്‍ജിയത്തിലേക്കാണ് മോദിയുടെ യാത്ര.