India National

നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

വര്‍ധയിലെ വിവാദ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദി പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിച്ച് രാഹുല്‍ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പ്രസംഗം.

ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വര്‍ധയില്‍ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചതില്‍ തിരിച്ചടി ഭയന്നാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വമെന്നായിരുന്നു മോദിയുടെ പ്രസംഗം.