India National

മോദിയുടെ അഭ്യര്‍ത്ഥനയെ ഭാഗ്യമായി കണക്കാക്കുന്നുവെന്ന് മോഹന്‍ലാല്‍

രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി സിനിമാ – കായിക രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോളുവുഡ് താരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവരോടും ഇതിന്‍റെ ഭാഗമാകുവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോടും നാഗാര്‍ജുനയോടും ബോധവത്ക്കരണം നടത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ‘വര്‍ഷങ്ങളായി നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിന് പ്രേക്ഷകരെ രസിപ്പിക്കുകയകും നിരവധി പുരസ്‌കാരള്‍ നേടുകയും ചെയ്തു. വോട്ടവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ മോദി ട്വിറ്ററില്‍ കുറിച്ചു.