India

ഫോൺ ചോർത്തൽ ഞെട്ടിക്കുന്നത്; വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി

ഉന്നതതരുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് എൻ. കെ പ്രേമചന്ദ്രൻ എം.പി. ഗുരുതമായ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ അടിത്തറയായി കാണുന്നവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ഇത് പൗരാവകാശ ലംഘനമാണെന്നും എൻ. കെ പ്രേമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കും. മറുപടി പറയേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. കേന്ദ്രസർക്കാർ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ അവർക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു.

ഇന്ന് ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തു. വിഷയം നാളെ പാർലമെന്റിൽ ഉന്നയിക്കാൻ തീരുമാനമെടുത്തു. ഇന്ധന വില വർധന, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പുറമേയാണ് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് ഫോൺ ചോർത്തൽ ഉന്നയിക്കുക. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും എൻ. കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.