India National

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മുസ്‍ലിം തടവുക്കാരന്‍ കൊല്ലപ്പെട്ടു

പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി ജയ്പൂരിലെ സവായി മാന്‍ സിങ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്‍ലിം തടവുക്കാരന്‍ മരണപ്പെട്ടു.

റംസാൻ കരള്‍ സംബന്ധ രോഗബാധിതനായിരുന്നു, ഏപ്രിൽ 20ന് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായപ്പോൾ ജയ്പുരിൽ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് ടോയിലറ്റിലെത്തിക്കാന്‍ യാതൊരുവിധ സഹായവും ലഭിക്കാത്തതിനാല്‍ കിടക്കയിൽ മൂത്രമൊഴിക്കുകയായിരുന്നു, ഇതേ തുടര്‍ന്നാണ് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായത്.

രാജസ്ഥാനിലെ ബാരണ്‍ ജയിലിലെ തടവുപുള്ളിയായ മുഹമ്മദ് റംസാന്‍(52) മരിക്കുന്നതിനുമുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് തനിക്ക് സംഭവിച്ച ക്രൂര മര്‍ദ്ദനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്‍ലിമായ റംസാന്‍ നമസ്കരിക്കുന്നതിനും തലയില്‍ തൊപ്പി ധരിക്കുന്നതിനെയും പൊലീസ് അധികൃതര്‍ പരിഹസിക്കുകയും ആക്ഷേപ്പിക്കുകയും ചെയ്തിരുന്നു. 500 രൂപ പലതലവണയായി കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നതായും റംസാന്റെ മക്കള്‍ വെളിപ്പെടുത്തി.

പൊലീസ് അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ജുഡീഷ്യല്‍ അന്വേഷണത്തിന് തുടക്കമിട്ടതായി സൂപ്പര്‍ ഇന്റന്റ് ഓഫ് പൊലീസ് കോട്ട ദീപക്ക് ഭാര്‍ഗവ അറിയിച്ചു.