India National

മുംബൈ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മുംബൈയില്‍നിന്ന് കര്‍ണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 വിമാനമാണ് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റണ്‍വേ 27ല്‍ ചൊവ്വാഴ്ച രാത്രി 11. 39നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതിനാല്‍ ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.