മഹാരാഷ്ട്രയില് കനത്ത മഴ. മുബൈ നഗരത്തില് മിക്കയിടങ്ങളിലും വെള്ളം കയറി. റെയില് പാളം മുങ്ങിയതോടെ മഹാലക്ഷ്മി എക്സ്പ്രസ്സ് കുടുങ്ങി കിടക്കുകയാണ്. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായി റെയില്വെ അറിയിച്ചു.കനത്ത മഴയെ തുടര്ന്ന് മുംബൈ വിമാനത്താവളത്തില് നിന്നുള്ള ഏഴ് വിമാനങ്ങള് റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള് വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര് അറിയിച്ചു.
Related News
മരട് ഫ്ലാറ്റ് നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ തുടങ്ങി
മരട് ഫ്ലാറ്റ് നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ തുടങ്ങി. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലാണ് യോഗം. നിർമ്മാതാക്കൾക്കെതിരെയുള്ള കേസന്വേഷണത്തിൻ്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ചോദ്യം ചെയ്തു. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണ് സുപ്രിം കോടതി നിർദ്ദേശപ്രകാരം സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരാണ് അധ്യക്ഷൻ. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ. മുരുകേശൻ എന്നിവരാണ് […]
പാര്ക്കിങിനെ ചൊല്ലി തര്ക്കം; തൃശൂരില് ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു
തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില് പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. മാപ്രാണം വർണ തിയേറ്ററിനു സമീപം ഇന്നലെ അർധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസില് പരാതിയും നല്കിയിരുന്നു. കൊല്ലപ്പെട്ട രാജന്റെ വീടും […]
അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് ഹൈക്കോടതി ;
അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മുഹമ്മദ് അനൂപല്ലെങ്കില് മറ്റാരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം തെളിയിക്കാനും ജാമ്യഹർജി പരിഗണിക്കവേ കോടതി നിർദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാന് മാറ്റി. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ 5 കോടി രൂപ എവിടുന്ന് വന്നതെന്ന് കോടതി ചോദിച്ചു. മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില് പിന്നെ ആരാണ് ഈ പണം നിക്ഷേപിച്ചതെന്നും കോടതി ആരാഞ്ഞു. എന്നാല് പണം മുഴുവന് നിക്ഷേപിച്ചത് മുഹമ്മദ് അനൂപല്ലെന്നും, […]