India

മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു

മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഇന്ന് 11, 647 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് 14.66% ന്റെ കുറവാണ് ഇന്നത്തെ കണക്കിൽ രേഖപ്പെടുത്തിയത്. ഒപ്പം ടിപിആർ നിരക്കും 23 ശതമാനത്തിൽ നിന്ന് 18 ശതമാനമായി. ( mumbai covid cases drops )

ഇന്നലെ 59,242 പേരെ ടെസ്റ്റ് ചെയ്തതിൽ 13,648 പേർക്കാണ് പോസിറ്റീവായത്. ഇന്ന് 62,097 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ 11,647 പേർക്കാണ് കൊവിഡ് പോസിറ്റീവായത്.

അതേസമയം, തമിഴ്‌നാട്ടിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനയ്യായിരം കടന്നു. 15379 പേർക്ക് കൂടി രോഗം കണ്ടെത്തി. ചെന്നൈയിൽ 6484 പുതിയ രോഗികളുണ്ട്. ചെന്നൈയിൽ 18.1 ഉം സംസ്ഥാനത്ത് 10.3 ഉം ആണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് 20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

കർണാടകയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആയി ഉയർന്നു. 24 മണിക്കൂറിൽ 14,473 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10,800 പേർക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു.