കോവിഡ് 19 കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഓരോമണിക്കൂറിലും സമ്പാദിക്കുന്നത് 90 കോടി രൂപ.
തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈ വര്‍ഷം മാത്രം അംബാനിയുടെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്.. വെല്‍ത്ത് ഹൂറൂണ് ഇന്ത്യ പുറത്തിറക്കിയ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യമുള്ളത്.
ഭാവിയില്‍ വളര്‍ച്ചാ സാധ്യതകളുള്ള ടെക്, റീട്ടെയില്‍ മേഖലകളിലേക്ക് ഇതിനകം മുകേഷ് അംബാനി ചുവടുവെച്ചുകഴിഞ്ഞു. ചൈനയിലെ ആലിബാബയെപ്പോലെ ഇ-കൊമേഴ്സ് മേഖല പിടിച്ചടക്കുകയായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള 828 പേരാണ് ഹൂറൂണ് പട്ടികയിലുള്ളത്.