എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സഭാ സമ്മേളനത്തിനിടെ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. ജി.എസ്.ടി കുടിശ്ശിക നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചത്.
എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം. വീ വാണ്ട് ജി.എസ്.ടി കോമ്പൻസേഷൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു എം.പിമാരുടെ പ്രതിഷേധം.