India National

മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് ഇന്ന് കോടതി പരിഗണിക്കും

മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ എതിര്‍കക്ഷി ഹാജരാകാത്ത സാഹചര്യത്തില്‍ ഹരജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് ഇന്നലെ കോടതി നോട്ടീസ് അയച്ചിരുന്നു.

അതേസമയം തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വിമത എം.എല്‍.എമാരും, തങ്ങളുടെ പതിനാറ് എം.എല്‍.എമാരെ പിടികൂടിയിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.