ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു.
ആകെ രോഗികളുടെ എണ്ണം 2,76,583 ആയി. രാജ്യത്ത് 1,33,632 പേർ നിലവിൽ ചികിത്സയിലുണ്ട്.1,35,206 പേർക്ക് അസുഖം ഭേതമായി. രോഗമുക്തി നിരക്ക് 50 ശതമനം കടന്നു .കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര ഡൽഹി തമിഴ്നാട് ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 31309 മരണം സഖ്യ 905 ആണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാൻ 12 മുതൽ 15 ദിവസം വരെ എടുക്കുന്നുവെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു.
ഡൽഹിയിൽ ലഫ്.ഗവർണ്ണറുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 90,787കടന്നു. മരണ സഖ്യ 3289 ആണ്. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 21014 ഉം മരണം 1313 ആയി. രാജസ്ഥാൻ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു.പാസ് ഉള്ളവരെ കടത്തിവിടും. രോഗബാധ വർധിച്ച സാഹചര്യത്തിലാണ് നടപടി.
പ്രതിദിനം ആയിരം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഐ സി എം ആർ ഇത് സംബന്ധിച്ചൊരു സ്ഥിരീകരണം നടത്തിയിട്ടുമില്ല.