India

പാർലമെന്റ് മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം. പെഗാസെസ് ഫോൺ ചോർത്തൽ, കൊവിഡ് പ്രതിസന്ധി, ഇന്ധനവില വർധനവ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടിസ് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി ലോകസഭാംഗമായും അബ്ദുൾ വഹാബ് രാജ്യസഭാംഗമായും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.

പുനസംഘടനയിലൂടെ മുഖം മിനുക്കി എത്തുന്ന കേന്ദ്രസർക്കാരിനെ സമ്പന്ധിച്ച് സങ്കീർണ്ണങ്ങളായ വിവിധ വിഷയങ്ങളാണ് ഇരുസഭകളിലും കാത്തിരിയ്ക്കുന്നത്. മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ഫോൺചോർത്തൽ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. കൊവിഡ് വീഴ്ചകൾ, ഇന്ധനവിലവർധനവ് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടി ഇതിനകം വിവിധ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ അടിയന്തിര പ്രമേയത്തിനും നോട്ടിസ് നൽകിയിട്ടുണ്ട്.

ലോക്സഭ പുതിയ 4 അംഗങ്ങളുടെ സത്യപ്രതിഞ്ജയോടെ ആണ് പുനരാരംഭിയ്ക്കുക. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി അടക്കം ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ സത്യവാചകം ചൊല്ലും. പുനസംഘടനയിൽ മന്ത്രിമാരായവരെ പ്രധാനമന്ത്രി സഭയ്ക്ക് പരിചയപ്പെടുത്തും. ഫാക്ടറിംഗ് റഗുലേഷൻ ഭേഭഗതി, നാഷണൽ ഫുഡ്ടെക്നേളജി എന്റർപണർഷിപ്പ് അൻഡ് മാനേജ്മെന്റ് ബിൽ തുടങിയ രണ്ട് ബില്ലുകളാണ് {Factoring Regulation (Amendment) Bill, 2020 The National Institutes of Food Technology, Entrepreneurship and Management Bill, 2021.} ലോകസഭയുടെ ഇന്നത്തെ നിയമ നിർമ്മാണ അജണ്ടയുടെ ഭാഗം.

കേരളത്തിൽ നിന്നുള്ള അബ്ദുൾ വഹാബിന്റെ സത്യപ്രതിഞയോടെ ആണ് രാജ്യസഭാ നടപടികൾക്ക് മൺസൂൺ സമ്മേളനത്തിൽ തുടക്കമാകുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനെബാൾ അവതരിപ്പിയ്ക്കുന്ന Marine Aids to Navigation Bill ന്റെ അവതരണവും ചർച്ചയും പാസ്സാക്കലും മാത്രമാണ് രാജ്യസഭയുടെ ഇന്നത്തെ നിയമനിർമ്മാണ അജണ്ടയിൽ ഉള്ളത്. ഇരുസഭകളും സമ്മേളയ്ക്കുന്നതിന് തൊട്ട് മുൻപ് മാധ്യമങ്ങളോട് സംസാരിയ്കുന്ന പ്രധാനമന്ത്രി സർക്കാരിന്റെ മൺസൂൺ സമ്മേളനത്തിലെ നയം വ്യക്തമാക്കും.