India National

ഇന്ത്യയില്‍ ജനാധിപത്യമില്ല, ഇങ്ങനെയാണെങ്കില്‍ മോഹന്‍ ഭാഗവതും തീവ്രവാദിയാകും: രാഹുല്‍ ഗാന്ധി

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള കേന്ദ്രസർക്കാറിൽ നിലപാടിൽ ​പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്നും അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണ്. മാത്രമല്ല, പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകര മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി കുത്തക മുതലാളിമാരിൽനിന്ന്​ പണമുണ്ടാക്കുന്നു. അദ്ദേഹത്തിനെതിരെ ആര്​ പറഞ്ഞാലും അവർ തീവ്രവാദികളാകും -അത്​ കർഷകരായാലും തൊഴിലാളികളായാലും ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതായാലും’ -രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ​ രാഹുൽ ​ഗാന്ധി ഉൾ​പ്പെടെയുള്ള കോൺഗ്രസ്​ നേതാക്കൾ രാഷ്ട്രപതിക്ക്​ നിവേദനം സമർപ്പിച്ചതിന്​​ ശേഷമായിരുന്നു പ്രതികരണം. രാഷ്ട്രപതി ഭവനിലേക്കുള്ള രാഹുൽ നേതൃത്വം നൽകുന്ന മാർച്ചിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.