എന്‍.ഡി.എയും ബി.ജെപിയും വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.
Related News
ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം. ഉപമുഖ്യമന്ത്രി പദം എന്‍.സി.പിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്കി. ഉപമുഖ്യമന്ത്രിയായോ നിയമസഭ കക്ഷി നേതാവായോ അജിത് പവാറിനെ തെരഞ്ഞെടുത്തേക്കും. സ്പീക്കറായി പൃഥിരാജ് ചവാനും എത്തിയേക്കും. ശിവസേനക്ക് 15ഉം എന്‍.സി.പിക്കും കോണ്‍ഗ്രസിനും 13ഉം മന്ത്രിമാരെ ലഭിക്കാനാണ് സാധ്യത. അവസാന മണിക്കൂറുകളിലും ത്രികക്ഷി സഖ്യത്തിനകത്ത് മന്ത്രിപദം സംബന്ധിച്ചുള്ള ശാഠ്യങ്ങള്‍ തുടര്‍ന്നു. ഉപമുഖ്യമന്ത്രി പദത്തിലും സ്പീക്കര്‍ പദവിയിലും തട്ടി വകുപ്പ് വിഭജനം നിന്നു. ശരത് പവാര്‍, ഉദ്ധവ് താക്കറെ, […]
“എല്ലാ മതങ്ങളും രാജ്യത്ത് ബഹുമാനിക്കപ്പെടണം, ഒറ്റ മതത്താല്‍ മുന്നോട്ടു പോകാനാകില്ല:” രാഹുല്‍ ഗാന്ധി
ഒറ്റ മതത്താൽ ഈ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ മതങ്ങളും എല്ലാ ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്ര മോദിയുടെ ഭാവമെന്നും രാഹുല്‍ വിമര്‍ശിച്ചു. മോഹൻ ഭാഗവതും ആർ.എസ്.എസും ആണ് രാജ്യത്തെ നയിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. അവയെ സംരക്ഷിക്കല്‍ നമ്മുടെ കടമയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സംസ്ഥാനത്ത് ലോട്ടറി വില്പന നിര്‍ത്തി
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോട്ടറി നറുക്കെടുപ്പും നിർത്തിവച്ചു. ഞായറാഴ്ച മുതൽ മാർച്ച് 31 വരെയുള്ള ലോട്ടറി നറുക്കെടുപ്പുമാണ് നിർത്തിവച്ചത്. വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്. വിൽപനയും നറുക്കെടുപ്പും നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ഏജന്റുമാർക്ക് 1,000 രൂപ […]