India National

ഉത്തർപ്രദേശ്​ പൊലീസ്​ നല്ല പ്രവർത്തനമാണ്​ കാഴ്​ചവെച്ചതെന്ന് നരേന്ദ്രമോദി

പൗരത്വ​ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ്​ പൊലീസ്​ നല്ല പ്രവർത്തനമാണ്​ കാഴ്​ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയവർ ആത്​മപരിശോധന നടത്തണമെന്ന്​ മോദി കൂട്ടിച്ചേർത്തു. നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക്​ കൂടി വേണ്ടിയുള്ളതാണ്​. സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത്​ ലഭിക്കുകയെന്നത് നമ്മുടെ​ അവകാശമാണ്​. അതൊടൊപ്പം നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയെന്നത്​ കടമയാണെന്നും മോദി വ്യക്​തമാക്കി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച്​ മാത്രമേ നമ്മൾ സംസാരിക്കാറുള്ളു. കടമകളെ കുറിച്ച്​ കൂടി ചിന്തിക്കണമെന്നാണ്​ എനിക്ക്​ ഉത്തർപ്രദേശിലെ ജനങ്ങളോട്​ പറയാനുള്ളത്​.

ഇതിനിടെ, പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപത് കഴിഞ്ഞു. ഫിറോസാബാദില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ വയറിന് വെടിയേറ്റ് ചികില്‍സയിലായിരുന്ന മുഖീം എന്ന ഇരുപതുകാരനാണ് ഒടുവില്‍ മരിച്ചത്. കുപ്പിവള നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ മുഖീം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഗുരുതരമായി പരിക്കേറ്റത്.