മോദി വിരോധം വച്ചുപുലര്‍ത്തുന്ന ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയെ തന്നെ വെറുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം മുഴുവന്‍ രാജ്യത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുമ്പോള്‍, ചിലര്‍ക്ക് ഇന്ത്യന്‍ സൈന്യത്തെ സംശയമാണ്. ഇന്ത്യന്‍ സൈന്യത്തെ പിന്തുണയ്ക്കുകയാണോ അതോ സംശയിക്കുകയാണോ എന്ന് ഇവര്‍ വ്യക്തമാക്കണമെന്നും മോദി കന്യാകുമാരിയില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ദോഷകരമായതും, പാക്കിസ്താനെ സഹായിക്കുന്നതുമായ പ്രസ്താവനകള്‍വരെ രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നുമുണ്ട്. ഈ വാക്കുകളാണ് പാക്കിസ്താന്‍ പാര്‍ലമെന്റില്‍ പരാമര്‍ശിക്കപ്പെട്ടത്. രാജ്യം മുഴുവന്‍ സൈനിക നടപടികളെ പിന്തുണയ്ക്കുമ്പോള്‍, രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ക്കണ്ടാണ് പാര്‍ട്ടികള്‍ പ്രവര്‍ത്തിയ്ക്കുന്നത്. മോദി വരും പോകും, എന്നാല്‍ രാജ്യം എക്കാലവും നിലനില്‍ക്കണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചിന്തിക്കണമെന്നും മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ രാജ്യം തിരിച്ചടിയ്ക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ഉണ്ടായില്ല. ഉറി, പുല്‍വാമ അക്രമങ്ങളില്‍ ശക്തമായി സൈന്യം തിരിച്ചടിച്ചു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും മോദി കന്യാകുമാരിയില്‍ പറഞ്ഞു.