പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിന്റെ പടി പൊളിച്ചു പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
കഴിഞ്ഞ ആഴ്ചയാണ് ഗംഗാ നദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടില്‍ തട്ടി വീണത്.
പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു അദ്ദേഹം. അടല്‍ ഘട്ടിലെ പടികളിലൊന്നിന്റെ ഉയരം ക്രമം വിട്ടാണെന്നും കടവില്‍ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനാണ് അങ്ങനെ നിര്‍മിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്ബും പല സന്ദര്‍ശകരും വീണിട്ടുള്ള ഈ പടി പൊളിച്ചു പണിയാനാണ് തീരുമാനം.