India National

പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൌരനാണെന്ന ബി.ജെ.പി എം.പി സുബ്രഹമണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്. പൌരത്വത്തിന്‍ മേലുള്ള ആരോപണത്തിലെ യാഥാര്‍ഥ്യം എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട് ആവശ്യപ്പെട്ടു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമാന പരാതി ഉയര്‍ന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിയിരുന്നു.