India National

മെഹുല്‍ ചോക്സി തട്ടിപ്പുകാരന്‍; നാടുകടത്തുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി

വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ. ചോക്സി തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതായും ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗണി അറിയിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെത്തി പൌരത്വമെടുക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി തട്ടിച്ചതിന്റെ പേരില്‍ ചോക്സിക്കെതിരെ അന്വേഷണം നടക്കുകയാണ്.

ചോക്‌സിയുടെ അപേക്ഷകള്‍ തള്ളിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോക്സിയെ ചോദ്യംചെയ്യാമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ ആന്റിഗ്വയും ഇന്ത്യയും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ല.