കശ്മീരിന്റെ പ്രത്യേക് പദവി പിന്വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര് മുന്മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള് ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക പദവി ആരും സമ്മാനിച്ചതല്ല. പാര്ലമെന്റ് ഉറപ്പ് നല്കുന്ന അവകാശമാണ്…മെഹബൂബ ട്വിറ്ററില് കുറിച്ചു.
Related News
പൊതുമേഖലാ ബാങ്കുകള്ക്ക് നല്കിയ നിര്ദേശങ്ങള് കേന്ദ്ര സര്ക്കാര് തന്നെ അട്ടിമറിക്കുന്നു
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്ക്ക് കേന്ദ്ര സര്ക്കാര് നല്കിയ നിര്ദേശം സര്ക്കാര് തന്നെ അട്ടിമറിക്കുന്നു. കാര്ഷിക, ചെറുകിട ലോണുകള്ക്ക് പ്രാധാന്യം നല്കാന് കൂടുതല് ശാഖകള് തുടങ്ങണമെന്നാണ് കേന്ദ്രം ബാങ്കുകള്ക്ക് നല്കിയ നിര്ദേശം. എന്നാല് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിലൂടെ നിലവിലുള്ള ശാഖകളുടെ എണ്ണം തന്നെ കുറയുന്ന അവസ്ഥയാണ്. ചെറുകിട കാര്ഷിക വായ്പകള്ക്ക് പ്രാധാന്യം നല്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനാണ് ബാങ്കുകള്ക്ക് കഴിഞ്ഞ മാസം 17ന് നല്കിയ നിര്ദേശം. ഗ്രാമീണ മേഖലകളിലടക്കം ശാഖകള് തുടങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. […]
ഡല്ഹിയില് അതിശൈത്യം: ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഡല്ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം. ഇന്നലെ ആരംഭിച്ച ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിർത്തിയില് സമരം തുടരുന്ന കർഷകർക്കിടയില് അതിശൈത്യത്തെ തുടർന്നുള്ള മരണങ്ങള് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡല്ഹി അതിർത്തിയില് സമരാന്തരീക്ഷത്തിന് ചൂടേറുമ്പോള് മറുഭാഗത്ത് ശൈത്യം ശക്തി പ്രാപിക്കുകയാണ്. ഡല്ഹിയിലും സമീപ സംസ്ഥാനങ്ങളിലും പെട്ടെന്നാണ് താപനില താഴ്ന്നത്. തൊട്ട് പിന്നാലെ ശീതക്കാറ്റെത്തി. മൂന്ന് ഡിഗ്രിയാണ് മിനിമം താപനില. രാജസ്ഥാനിലെ മൌണ്ട് അബുവില് മൈനസ് ഒന്ന് ഡിഗ്രി. 17 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ […]
പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു
പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. റാന്നിയിലാണ് സംഭവം. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അയൽവാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഒളിവിലാണ്.