സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായുള്ള പരിഷ്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ബാങ്കുകളുടെ ലയനം സ്ഥിരീകരിച്ച് സംസാരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ഒന്നായും കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ഒരുമിച്ചും ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നായും ലയിപ്പിക്കും.