കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം വേണമായിരുന്നു പ്രതിപക്ഷ നേതാക്കള്‍ ജമ്മുവില്‍ പോകാനെന്നും മായാവതി പറഞ്ഞു.
സ്വാതന്ത്ര്യം നേടി 69 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കാത്തിരിക്കുക അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ കശ്മീര്‍ സന്ദര്‍ശനം കേന്ദ്രത്തിന് രാഷ്ട്രീയവല്‍ക്കരിക്കാന്‍ അവസരം നല്‍കുമെന്നും മായാവതി പറഞ്ഞു.