മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി. അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനമാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് മായാവതി പറഞ്ഞു.
രാഷ്ട്രിയ നേട്ടത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു. രാജസ്ഥാനില്‍ ദലിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ മറുപടി.