ന്യൂഡല്‍ഹി: അധികാരമേറ്റ ശേഷം അന്തിമ ഘട്ടത്തില്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നിരസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത് . തന്നെ മൗനിയായ പ്രധാനമന്ത്രി എന്ന് മോദി പരിഹസിച്ചിരുന്നെന്നും എന്നാല്‍, മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
‘താന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ, ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്കും ശേഷവും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിരുന്നുവെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി’. ചേഞ്ചിങ് ഇന്ത്യ എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മന്‍മോഹന്‍ സിങ് തിരിച്ചടിച്ചത് .
5 വര്‍ഷ കാലയളവില്‍ പ്രധാനമന്ത്രിയായ ശേഷം ചരിത്രത്തിലാദ്യമായി വാര്‍ത്ത സമ്മേളനത്തിലിരുന്ന നരേന്ദ്ര മോദി മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും മറുപടി പറഞ്ഞിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിെന്റ അന്ത്യഘട്ടത്തിലെ പ്രചാരണത്തിനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച ൈവകീട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ മോദി വളരെ നാടകീയമായാണ് പ്രത്യക്ഷപ്പെട്ടത് .പ്രജ്ഞ സിങ് താക്കൂര്‍ ഗോഡ്സെയെക്കുറിച്ച് നടത്തിയ അനുകൂല പരാമര്‍ശത്തില്‍ മാദ്ധ്യമങ്ങ ളുടെ ചോദ്യങ്ങള്‍ക്ക് മോദി തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുകയായിരുന്നു .