ആശങ്ക വേണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അധിക സുരക്ഷയ്ക്ക് നടുവില്‍ ലോക്സഭ പുനഃരാരംഭിച്ചുവെങ്കിലും നാലുമണി വരെ നിര്‍ത്തിവച്ചു.പാര്‍ലമെന്റ് ആക്രമണത്തിന്റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. അക്രമികളടക്കം നാലു പേര് ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്. പിടിയിലായവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുകയാണ്.
ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധം നടത്തിയത്. സന്ദർശക ഗാലറിയിൽ നിന്നും ഇവർ സഭാംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം.
അതേസമയം പാർലമെന്റിന് പുറത്തും കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധിച്ചു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഗുരുതരസുരക്ഷാ വീഴ്ചയാണ് പാർലമെന്ററിൽ ഉണ്ടായിരിക്കുന്നത്. ഷൂസിനുള്ളിലാണ് ഇവർ കളർ സ്പ്രേ ഒളിപ്പിച്ചുവ വെച്ചിരുന്നത്.