India National

‘ധനകാര്യ കമ്മീഷനിലെ ഏകാധിപത്യ തീരുമാനങ്ങള്‍ തിരിച്ചടിയുണ്ടാക്കും’

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. തീരുമാനം കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ അത് തകർക്കുമെന്നും മൻമോഹൻസിങ് കൂട്ടിച്ചേർത്തു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിശോധന വിഷയങ്ങൾ സംസ്ഥാനങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നത് സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, മന്ത്രിമാരായ മനീഷ് സിസോദിയ, തോമസ് ഐസ്ക്ക് തുടങ്ങിയവരും പങ്കെടുത്തു.