പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച മനുഷ്യന്’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മുമ്പൊരിക്കല്‍ പറഞ്ഞ, മോദി നീചനെന്ന തന്റെ വാദത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ലേഖനമാണ് ഒരു ദേശീയ പത്രത്തിലൂടെ മണിശങ്കര്‍ അയ്യര്‍ കുറിച്ചത്. എന്നാല്‍ ലേഖനം വിവാദമായതോടെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.
മണിശങ്കര്‍ അയ്യരുടെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ തരം താഴ്ന്നത് തന്നെയെന്നും മണിശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായമെന്നും കോൺഗ്രസ് പ്രതികരിച്ചു.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീച മനുഷ്യന് എന്ന് വിളിച്ചതിനെ ന്യായീകരിക്കുന്നതായിരുന്നു മണി ശങ്കര്‍ അയ്യര്‍ ദേശീയ പത്രത്തില്‍ എഴുതിയ ലേഖനം. താന്‍ നടത്തിയ പരാമര്‍ശം ഒരു പ്രവചനം പോലെയായി. തരം താന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് വിടുവായനായ മോദി നടത്തുന്നത്. മൂല്യങ്ങൾക്ക് വില നൽകാത്ത താഴെ കിടയിലുള്ള മനുഷ്യനാണ് മോദിയെന്നുമായിരുന്നു ലേഖനത്തിലെ വരികള്‍.
വിവാദമായതോടെ ലേഖനത്തിലെ ഏതാനും വരികളെടുത്ത് വളച്ചൊടിക്കുകയാണെന്ന് മണി ശങ്കര്‍ അയ്യര്‍ പ്രതികരിച്ചു. 2017 ഡിസംബർ ഏഴിനായിരുന്നു മണിശങ്കർ അയ്യർ മോദിയെ നീച മനുഷ്യൻ എന്ന് വിളിച്ചത്. പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു