India National

മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കുമെന്ന് മമതാ ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം, നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പിന്നീട് നിലപാട് മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ തുക കൈമാറാനാവുകയുള്ളെന്നാണ് വിശദീകരണം. ഇതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന മമതയുടെ പ്രഖ്യാപനം.

കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പൊലിസ് വെടിവെപ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.