India National

20 രൂപ മോഷ്ടിച്ച കേസില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

പണം മോഷ്ടിച്ച കേസിൽ ഒടുവിൽ മോചപ്പിക്കപ്പെട്ടിരിക്കുകയാണ് ഇസ്മാഈൽ ഖാൻ എന്ന 68ക്കാരൻ, അതും നീണ്ട 41 വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം. ഇദ്ദേഹം പിടിക്കപ്പെട്ടത് പക്ഷെ, 20 രൂപ മോഷ്ടിച്ചു എന്ന പരാതിമേലായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്വാളിയോറിലാണ് സംഭവം. 1978ൽ ബസ് ടിക്കറ്റ് എടുക്കാനായി ക്യൂവിലായിരുന്ന ബാബുലാൽ എന്നയാളുടെ പക്കലി‍ൽ നിന്നും ഇസമാഈൽ ഖാൻ 20 രൂപ മോഷ്ടിച്ചു എന്നായിരുന്നു കേസ്. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം ഖാൻ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും അന്ന് മുതൽ കോടതിയിൽ കേസിന്റെ ഹിയറിങ്ങിനായി ഇദ്ദേഹത്തെ വിളിപ്പിച്ചുകൊണ്ടേയിരുന്നു.

എന്നാൽ 2004 മുതൽ കോടതിയിൽ പോക്ക് നിർത്തിയ ഇസ്മാഈൽ ഖാനെ 2019ല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇതിൽ മൂന്ന് മാസത്തെ ജയിൽവാസം അനുഭവിച്ച ശേഷമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ മോഷണക്കേസിൽ നിന്നും മോചിപ്പിച്ചിരിക്കുന്നത്.