സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് അഗർവാളിനെയും നേരത്തെ സംസ്ഥാന സർക്കാർ മാറ്റിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പശ്ചിമബംഗാളിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാറിനെ മമതാ ബാനര്‍ജി സ്ഥലം മാറ്റി. ഇദ്ദേഹത്തിനു പകരക്കാരനായി ഗതാഗത സെക്രട്ടറി നാരായൺ നിഗത്തെ നിയമിച്ചു.സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് വിവേക് കുമാറിന് പുതിയ ചുമതല. ഡിസംബറിലാണ് വിവേക് കുമാറിനെ ആരോഗ്യ സെക്രട്ടറിയായി മമത സർക്കാർ നിയോഗിച്ചത്.കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായിരുന്നു കുമാർ. സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് അഗർവാളിനെയും നേരത്തെ സംസ്ഥാന സർക്കാർ മാറ്റിയിരുന്നു.