ത്യണമൂല്‍- ബിജെപി പോര് കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക്. സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ എത്തുന്ന മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ ജൂലൈ 25 മുതല്‍ ഉള്ള 5 ദിവസം ഡല്‍ഹി തങ്ങാനാണ് മമത ബാനര്‍ജിയുടെ തിരുമാനം.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ മമത ബാനര്‍ജി 10 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപി വിരുദ്ധ സഖ്യം എന്ന ആശയം മുന്നോട്ട് വച്ച കത്ത് നല്‍കിയിരുന്നു. അന്ന് ആ കത്ത് സ്വീകരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മമത ബാനര്‍ജി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭ വേദികള്‍ മമതയുടെ സന്ദര്‍ശിക്കും. ഇന്ന് കൊല്‍ക്കത്തയിലെ രക്തസാക്ഷി സമ്മേളനത്തില്‍ മമത ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മമതയുമായി അടുപ്പമുള്ള എതാനും ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് വിവരം. മമത എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ബംഗാള്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ബിജെപി ദേശീയ തലത്തില്‍ വ്യാപിപ്പിച്ചു. ഇന്ന് രാജ്ഘട്ടില്‍ നടന്ന ധര്‍ണ്ണയില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്തു.