ബി.ജെ.പിക്ക് ഏതാനും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനത തനിക്കൊപ്പമാണെന്നും മമത പറഞ്ഞു. ബോല്‍പൂരില്‍ സംഘടിപ്പിച്ച റോഡ് ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.
വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ബി.ജെ.പിക്കാരാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും മമത കുറ്റപ്പെടുത്തി.
ഡിസംബര്‍ 20ന് ബോല്‍പ്പൂരില്‍ അമിത് ഷാ മെഗാ റോഡ് ഷോ നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.