പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെയും മറ്റും ചെലവിന്‍റെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.
വരാണസിയിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ചെലവിന്‍റെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന് ശേഖരിക്കാമെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നോക്കുന്നില്ല എന്നും മമത ചോദിച്ചു. മോദി തന്‍റെ അമ്മയെയോ ഭാര്യയെയോ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉള്ള ഒരാള്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കുക എന്നും മമത പരിഹസിച്ചു. തിരക്ക് പിടിച്ച വിദേശ യാത്രയ്ക്കിടയില്‍ മോദി ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തെന്നും മമത ചോദിച്ചു.