ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു.
തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു.
” ചില തൃണമൂൽ നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നതായി നമ്മൾ കണ്ടു. അവർ കൊള്ള നടത്തിയ പൊതു പണം സംരക്ഷിക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്യുന്നത്. ബി.ജെ.പി ഒരു വാഷിംഗ് മെഷീൻ പോലെയാണ് പെരുമാറുന്നത്. അവരുടെ പാർട്ടിയിൽ ചേരുന്നതോടെ അഴിമതിക്കാർ വിശുദ്ധരായി മാറും “
ദൽഹി അതിർത്തികളിൽ സമരം ചെയ്തു ഐക്യദാർഢ്യം പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കർഷക നിയമങ്ങൾ എത്രയും പെട്ടെന്ന് പിൻ വലിക്കണമെന്നും ആവശ്യപ്പെട്ടു.