പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ ചെലവാക്കാതെ സംസ്ഥാനങ്ങൾ. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനുവദിച്ച 5,31,279.09 രൂപയിൽ നിന്ന് ആകെ ചെലവാക്കിയിരിക്കുന്നത് 2,98,555.92 രൂപ മാത്രമാണ്. ( malnutrition funds under utilized )
വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും അവർ ചെലവാക്കിയ തുകയും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ പശ്ചിമബംഗാളിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കാണ്. പശ്ചിമ ബംഗാളിന് അനുവദിച്ച 26,751.08 രൂപയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന ചെലവാക്കിയിട്ടില്ല.
പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുകയിൽ പകുതിയോളം കേരളം വിനിയോഗിച്ചിട്ടില്ല. 2021 മാർച്ചവരെ അനുവദിച്ച 10974.73 രൂപയിൽ സംസ്ഥാനം ചെലവാക്കിയത് 6696.51 കോടി രൂപ മാത്രമാണ്.